എന്റെ സത്യന്വേഷണ പരീക്ഷണ കഥ




ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആത്മകഥയാണ്‌ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ. ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത്. ഇന്ത്യയിലാകെ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിന്റെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കപ്പെടുന്നത്. 1927-ൽ ഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആസ്സാമീസ് , ഇംഗ്ലീഷ്ഹിന്ദിഒറിയതമിഴ്തെലുങ്ക്,മലയാളംകന്നടഉർദുപഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്. ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ 1921 വരെയുള്ള കാലഘട്ടമാണ് ഇതിൽ വിവരിക്കുന്നത്. 1925 മുതൽ 1929 വരെ തന്റെ പ്രസിദ്ധീകരണമായ നവജീവൻ വാരികയിൽ ആഴ്ചകളായി എഴുതിയ ലേഖനപരമ്പരയുടെ സമാഹാരമാണിത്. ഇതിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ മൈ എക്സ്പിരിമെന്റ്സ് വിത് ട്രൂത്തും തന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ യങ് ഇന്ത്യയിൽ തുടർച്ചയായി വന്ന ലേഖനങ്ങളുടെ സമാഹാരമാണ്. സ്വാമി ആനന്ദിന്റേയും മറ്റു സഹപ്രവർത്തകരുടേയും നിർബന്ധത്താലാണ് തന്റെ പൊതുജീവിതത്തിന്റെ പശ്ചാത്തലരേഖ തയ്യാറാക്കാൻ ഗാന്ധിജി തുനിഞ്ഞത്. 1999-ൽ "ഗ്ലോബൽ സ്പിരിച്വൽ ആന്റ് റിലീഗിയസ് അതോറിറ്റി" ഈ പുസ്തകത്തെ ഇരുപതാം നൂറ്റാണ്ടിലെ മികച്ച 100 പുസ്തകങ്ങളിലൊന്നായി തെരഞ്ഞെടുക്കുകയുണ്ടായി


....................................................................................................................READ NOW....

Comments